Saturday, July 27, 2024
No menu items!
HomeRev Dr Joshi Mayyattilഫാ. സ്റ്റാൻ സ്വാമി വിടവാങ്ങി

ഫാ. സ്റ്റാൻ സ്വാമി വിടവാങ്ങി

നീതിക്കുവേണ്ടി വിശന്നും ദാഹിച്ചും പോരാടിയ ഈശോസഭാ വൈദികൻ ഫാ. സ്റ്റാൻ സ്വാമി നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു. അദ്ദേഹത്തിന് 84 വയസായിരുന്നു.

അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി
ഉറച്ചുനിന്നതിനാൽ ഫാ. സ്റ്റാൻ സ്വാമി മാസങ്ങളായി ജയിലിലായിരുന്നു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന്
2020 ഒക്ടോബർ 8ന് ഫാദർ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്.

2017 ഡിസംബർ 31-ന് എൽഗാർ പരിഷദ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പുനെയിലെ ശനിവാർ വാഡയിൽ സംഘടപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് എൻഐഎ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പരിപാടി മാവോയിസ്റ്റ് അനുഭാവമുള്ളവർ സംഘടിപ്പിച്ചതാണെന്നും, ഇതിൽ മാവോയിസ്റ്റ് അനുകൂല നീക്കങ്ങൾ നടന്നെന്നുമാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. ഈ പരിപാടിയാണ്, പിന്നീട് 2018 ജനുവരി 1-ന് നടന്ന ഭീമ കൊറേഗാവ് സംഘർഷത്തിലേക്ക് വഴിവച്ചത് എന്നാണ് എഫ്ഐആർ പറയുന്നത്.

1818-ൽ മറാഠാ പേഷ്വമാർക്കെതിരെ ഭീമ കൊറേഗാവിൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം ദളിത് വംശജർ സംഘടിച്ച് യുദ്ധം ചെയ്തിരുന്നു. ഇതിൽ ജയിച്ചത് ബ്രിട്ടീഷുകാർക്ക് പിന്നിൽ അണിനിരന്നത് ദളിത് സൈന്യമാണ്. ഈ ജയം ആഘോഷിക്കാൻ ലക്ഷക്കണക്കിന് ദളിതരാണ് 2018 ജനുവരിയിൽ ഭീമ കൊറേഗാവിലെത്തിയത്. എന്നാൽ ഇതിനിടെ ഉണ്ടായ അക്രമത്തിൽ ഇരുപത്തിയെട്ടുകാരനായ രാഹുൽ പതംഗ്ലെ എന്ന യുവാവ് കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് വലിയ രീതിയിൽ സംഘർഷമുണ്ടായി. ഇതിന് പിന്നിൽ മാവോയിസ്റ്റ് ശക്തികളാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ അമ്പത് വർഷത്തിലധികമായി അദ്ദേഹം പ്രവർത്തിക്കുന്നു. ആദിവാസി ജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണ സമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമായിരുന്നു.

ത​​​നി​​​ക്കെ​​​തി​​​രെ ഉ​​​ണ്ടെ​​​ന്ന് എ​​​ൻ​​​ഐ​​​എ പ​​​റ​​​യു​​​ന്ന തെ​​​ളി​​​വു​​​ക​​​ൾ “കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്നും വ്യാ​​​ജ തെ​​​ളി​​​വു​​​ക​​​ൾ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ന്‍റെ കം​​​പ്യൂ​​​ട്ട​​​റി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചു​​​വെ​​​ന്നും” അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞിരുന്നു. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 2018 മുതൽ ​​​പൂ​​​നെ പോ​​​ലീ​​​സും എ​​​ൻ​​​ഐ​​​എ​​​യും പ​​​ല​​​ത​​​വ​​​ണ അദ്ദേഹത്തെ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. താ​​​ൻ താ​​​മ​​​സി​​​ക്കു​​​ന്ന ബ​​​ഗൈ​​​ച കാ​​സസി​​​ന് തീ​​​വ്ര ഇ​​​ട​​​തു സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നും ബ​​​ഗൈച ജ​​​സ്യൂ​​​ട്ട് സഭയുടെ മേ​​​ൽ​നോ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ഒ​​​രു സാ​​​മൂ​​​ഹി​​​ക സ്ഥാ​​​പ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യക്തമാക്കിയിരുന്നു.

ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മി​​​യു​​​ടെ അ​​​റ​​​സ്റ്റി​​​നെ പ്ര​​​മു​​​ഖ ച​​​രി​​​ത്ര​​​കാ​​​ര​​​ൻ രാ​​​മ​​​ച​​​ന്ദ്ര ഗു​​​ഹ, മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ്ര​​​ശാ​​​ന്ത് ഭൂ​​​ഷ​​​ൻ, തിരുവനന്തപുരം എംപി ശശി തരൂർ തു​​ട​​ങ്ങി​​യ​​വ​​ർ അ​​​പ​​​ല​​​പി​​​ച്ചിരുന്നു. ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തി​​​നായി ജീ​​​വി​​​തം മു​​​ഴു​​​വ​​​ൻ മാ​​​റ്റി​​​വ​​​ച്ച ആ​​​ളാ​​​ണ് സ്റ്റാ​​​ൻ സ്വാ​​​മി. അ​​​തു​​​കൊ​​​ണ്ടാ​​​ണ് മോ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം അ​​​വ​​​രെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​നും നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​നും ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ ഭ​​​ര​​​​ണം മൂ​​​ലം ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​മാ​​​ർ​​​ഗ​​​ത്തി​​​നു പു​​രോ​​ഗ​​തി ഉ​​ണ്ടാ​​ക്കുന്ന​​തി​​നു പ​​ക​​രം മൈ​​​നിം​​​ഗ് ക​​മ്പനി​​​ക​​​ളു​​​ടെ ലാ​​​ഭം വ​​​ർ​​​ധി​​​പ്പിക്കു​​​ക​​​യാ​​ണു ചെ​​യ്യു​​ന്ന​​തെ​​ന്നും രാ​​​മ​​​ച​​​ന്ദ്ര​​​ഗു​​​ഹയുടെ ട്വീറ്റിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments