Sunday, May 26, 2024
No menu items!
Homeഭൂമി വിവാദംഷൈജു ആൻറണി എന്ന വ്യക്തി നൽകിയ ചില ഉത്തരങ്ങളും അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾക്കുള്ള മറുപടിയും

ഷൈജു ആൻറണി എന്ന വ്യക്തി നൽകിയ ചില ഉത്തരങ്ങളും അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾക്കുള്ള മറുപടിയും

എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിനെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും പഠിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റു ചെയ്ത മൂന്നു ലേഖനങ്ങളിലും ഉപജാപസംഘത്തിൻ്റെ എല്ലാ തന്ത്രങ്ങളെയും തുറന്നു കാണിക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് വിമതന്മാർ പ്രചരിപ്പിച്ച എല്ലാ വ്യാജങ്ങളും തകർത്തു കൊണ്ട്, ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ എഴുതിയ ലേഖനങ്ങളിലെ വസ്തുതകളെ പ്രതിരോധിക്കാനാവാതെ ഇപ്പോൾ കൂടുതൽ നുണകളുമായി ചിലർ രംഗത്തു വന്നിരിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിൽ എൻ്റെ ലേഖനങ്ങൾ ചർച്ചാ വിഷയമായപ്പോൾ അതിന് ഷൈജു ആൻറണി എന്ന വ്യക്തി നൽകിയ ചില ഉത്തരങ്ങളും അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾക്കുള്ള മറുപടിയുമാണ് ഇവിടെ വിവരിക്കുന്നത്.

ലിസി ആശുപത്രിയുടെ സ്ഥലമിടപാട് സംബന്ധിച്ച് ഷൈജു ആൻ്റണി ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നൽകിയ വിവരണങ്ങളാണ് 1 – മുതൽ 13 നമ്പറുകളിൽ ഉള്ളത്. ഇതിന് എൻ്റെ പ്രതികരണങ്ങളാണ് “***” ചിഹ്നമിട്ട് നൽകിയിരിക്കുന്നു.

1) ലിസ്സി ആശുപത്രി ഒരു സ്വതന്ത്ര ട്രസ്റ്റാണ്. എറണാകുളം അങ്കമാലി അതിരൂപതയും ഒരു സ്വതന്ത്ര ട്രസ്റ്റാണ്. ലിസി ആശുപപത്രിയോ മറ്റു സ്ഥാപനങ്ങളോ നടത്തുന്ന ഭൂമി ഇടപാടുകളോന്നും അതിരൂപതയുടെ വസ്തുവകകളിൽ ഉൾപ്പെടില്ല.

*** എറണാകുളം-അങ്കമാലി അതിരൂപത ട്രസ്റ്റ് അല്ല. “വിശ്വാസികളുടെ കൂട്ടായ്മ” (Association of Faithful)എന്ന നിലയിൽ ഈ കൂട്ടായ്മയ്ക്ക് നൈയ്യാമിക നിലനിൽപ് (legal entity) ഉണ്ട്. വസ്തു വാങ്ങാനും വിൽക്കാനും കഴിയും. ലിസി ആശുപത്രി സ്വതന്ത്ര ട്രസ്റ്റ് ആണെങ്കിൽ കൂരിയ വസ്തു വാങ്ങാൻ അനുവാദം നൽകിയതാണ് എന്നു പറഞ്ഞ് എന്തുകൊണ്ട് ചാൻസിലർ മെത്രാപ്പോലീത്തയെ കബളിപ്പിച്ച് അംഗീകാരം വാങ്ങി ? എന്തുകൊണ്ട് പ്രൊക്യൂറേറ്റർ പോയി സ്ഥലം കാണുവാൻ വികാരി ജനറാൾ ആവശ്യപ്പെട്ടു ? വസ്തു വാങ്ങാൻ എന്തിന് അതിരൂപത 10 ലക്ഷം രൂപ അഡ്വാൻസ് നൽകി ? അതിരൂപതയിലെ ഏതൊക്കെ സമിതികളോട് ആലോചിച്ചാണ് അഡ്വാൻസ് നൽകിയത് ?
എറണാകുളം -അങ്കമാലി അതിരൂപത സ്വതന്ത്ര ട്രസ്റ്റ് ആണെങ്കിൽ, മാർ മനത്തോടത്ത് അപ്പസ്തൊലിക് അഡ്മിനിസ്ട്രേറ്റർ ആയിരുന്നപ്പോൾ കാക്കനാട്ടെ ഭൂമി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വിൽപ്പന നടത്തിയപ്പോൾ CPC സെക്ഷൻ 92 പാലിക്കാത്തതിനാൽ അതും “കുറ്റകരമായ വിശ്വാസ വഞ്ചന” ആയിരുന്നില്ലേ ?

2) ബെന്നി മാരാംപറമ്പിൽ കമ്മീഷൻ അതിരൂപതയുടെ ഭൂമി ഇടപാടുകൾ മാത്രമന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷനാണ്. മറ്റു ട്രസ്റ്റുകളുടെ യാതൊരു ഇടപാടുകളും ഈ കമ്മീഷൻ്റെ പരിധിയിൽ വരില്ല.

*** അന്വേഷണ കമ്മീഷൻ്റെ കാലാവധിക്കിടയിൽ ഉൾപ്പെട്ടതാണല്ലോ 10 ലക്ഷം ലിസി ആശുപത്രിക്ക് സ്ഥലം വാങ്ങാനായി കൊടുത്ത വിഷയം, ഇത് അന്വേഷിക്കാൻ എന്തായിരുന്നു കമ്മീഷന് തടസമായത് ?

3) രൂപത 10 ലക്ഷം രൂപാ ലിസ്സി ആശുപത്രിക്ക് കടമായി കൊടുത്തു അത് തിരുച്ചു കൊടുക്കുകയും ചെയ്തു. ഒരു സ്ഥാപനത്തിന്റെ സ്ഥലം ഒരിക്കലും രൂപതയുടെ സ്ഥലമാകില്ല.
അതിനാൽത്തന്ന രൂപതയുടെ ഭൂമി ഇടപാടുകളെ കുറിച്ചു നടത്തുന്ന അന്വേഷണങ്ങളുടെ പരിധിയിൽ സ്ഥാപനങ്ങളുടെ സ്ഥലമിടപാട് വരില്ല.

*** ഏത് കാനോനിക സമിതികളുടെ തീരുമാനമനുസരിച്ചാണ് അതിരൂപത ലിസി അശുപത്രി ട്രസ്റ്റിന് കടം കൊടുത്തത് ?

4) LLM കാരനായ ജോഷിയച്ചന് ഇക്കാര്യങ്ങൾ അറിയില്ല എന്ന് വിശ്വസിക്കുന്നില്ല. മനപ്പൂർവ്വം തെറ്റിദ്ധാരണ പരത്താൻ എഴുതി ചേർത്തതാകാനേ തരമുള്ളൂ.

*** ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കിയല്ല ആരോപണത്തിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന് തീർപ്പ് കൽപ്പിക്കേണ്ടത്. ഫാ.ജോഷി പുതുവയുടെ ആരോപണങ്ങൾക്ക് കമ്മീഷൻ അംഗങ്ങൾ മറുപടി പറഞ്ഞേ മതിയാകൂ.

5) പ്രോക്യൂററ്ററും വടക്കുമ്പാടനച്ചനും ഈ ഭൂമിവാങ്ങലിനെ എതിർത്തു എന്നു പറയുന്നത് ശരിയല്ല. അത് വസ്തുതാ വിരുദ്ധമാണ്.

*** കമ്മീഷൻ റിപ്പോർട്ടിൽ 23-ാം അനുബന്ധമായി ചേർത്തിരിക്കുന ഫാ. ജോഷി പുതുവയുടെ കത്തുകളാണ് ആരോപണങ്ങൾക്ക് ആധാരം. ഈ കത്തിലെ പരാമർശങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് കമ്മീഷൻ പറഞ്ഞിട്ടില്ല.

6) പ്രസ്തുത സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഒരേക്കർ സ്ഥലം ഒരു വിശ്വാസി പള്ളിപണിയുന്നതിനായി ദാനമായി നൽകാമെന്ന് പറഞ്ഞു. ഇവർ രണ്ടുപേരും കൂടി ആ സ്ഥലമാണ് യോഗ്യമല്ല എന്നു റിപ്പോർട്ട്‌ നൽകിയത്. അല്ലാതെ ലിസി ആശുപത്രി വാങ്ങിയ സ്ഥലമല്ല.

*** നെൽവയൽ ഉൾപ്പെട്ട ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം കിട്ടില്ല. ഫാ. ജോഷി പുതുവയുടെ കത്ത് കമ്മീഷൻ റിപ്പോർട്ടിലെ 23-ാം അനുബന്ധമാണ് ഇതിന് ആധാരം. ഇതിൽ വസ്തുത ഉണ്ടായിരുന്നോ എന്ന് കമ്മീഷൻ അന്വേഷിച്ച് നിജസ്ഥിതി റിപ്പോർട്ടിൽ ചേർക്കണമായിരുന്നു. അല്ലാതെയുള്ള വാദങ്ങൾക്ക് യാതൊരു നിലനിൽപ്പുമില്ല.

7) 2016 നവംബറിലായിരുന്നു ഈ സംഭവം. അരമനയുടെ സ്ഥലങ്ങൾ വിറ്റുകൊണ്ടിരിക്കുന്ന സമയം. ഇഷ്ട തോഴനായ broker പറഞ്ഞതനുസരിച്ചു ഈ സ്ഥലത്തിന് പകരം വേറൊരു സ്ഥലം വാങ്ങാനായിരുന്നു ഇവരുടെ നിർദ്ദേശം.

*** എന്തുകൊണ്ട് ഈ വിൽപ്പനവിവരം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ചേർത്തില്ല ? ഈ സ്ഥലം വാങ്ങുവാൻ ഉപയോഗിച്ച 50 കോടി രൂപ ഉപയോഗിച്ച്, ബാങ്കിലെ വർദ്ധിക്കുന്ന കടം വീട്ടുവാൻ ലിസി ഹോസ്പിറ്റൽ മറ്റൂരിലെ അതിരൂപതയുടെ ഭൂമി വാങ്ങിയിരുന്നെങ്കിൽ ഭൂമി വില്പന ഒഴിവാക്കാമായിരുന്നില്ലേ? എന്തുകൊണ്ട് ഈ രണ്ടു സ്ഥാപനങ്ങളുടെയും ഭരണ സമിതിയിൽ ഉണ്ടായിരുന്ന വികാരി ജനറൽ ഈ 50 കോടി രൂപയുടെ ലഭ്യത അതിരൂപതയുടെ സമിതികളിൽ വെളിപ്പെടുത്തിയില്ല?

😎 Curia ക്കു report സ്വീകര്യമായില്ല. Curia വേറൊരു വിദഗ്ധനാനോട് സ്ഥലം കണ്ട് report കൊടുക്കാൻ പറഞ്ഞു. ആ സ്ഥലത്തേക്ക് വഴിയില്ലായിരുന്നു എന്നും 100 അടി താഴ്ചയിലാണ് എന്നുമായിരുന്നു അവരുടെ റിപ്പോർട്ട്.

*** സ്വതന്ത്ര ട്രസ്റ്റ് എന്ന് ഒന്നാമതായി താങ്കൾ പറയുന്ന ലിസി ആശുപത്രിയുടെ സ്ഥലമിടപാടുകൾ എന്തിന് കൂരിയ ചർച്ച ചെയ്യണം ? അഥവാ ചർച്ച ചെയ്താൽ തന്നെ എന്തുകൊണ്ട് ഈ വിവരം കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല ?

9 ) ആ സ്ഥലത്തേക്ക് വഴയില്ലായിരുന്നു എന്നതായിരുന്നു എതിർപ്പിനുള്ള ഒരു കാരണം എന്നാൽ 5 ഏക്കർ സ്ഥലം വില്പനക്കായി തൊട്ടടുത്തുണ്ടായിരുന്നു. ഈ സ്ഥലത്തുനിന്നും ഒരേക്കർ ദാനമായി തരാമെന്ന് പറഞ്ഞ സ്ഥലത്തേയ്ക്ക് വഴിക്കുള്ള സ്ഥലം വിലക്കു നൽകാമെന്നും അതിന്റെ ഉടമസ്ഥൻ പറഞ്ഞു

*** ഫാ. ജോഷിയുടെ ആരോപണത്തിന് വിശദീകരണമായി എന്തുകൊണ്ട് ഈ വിവരം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല ?

10) ഈ സ്ഥലം കാക്കനാട് IT പാർക്കിന്‌ അടുത്താണ് നിയുക്ത മെട്രോ റെയിൽ അവസാനിക്കുന്നതും ഇതിനടുത്താണ്.

*** റെവന്യൂ റെക്കോർഡ്കളിൽ രണ്ടേക്കർ നെൽവയൽ ഉൾപ്പെടുന്ന ഈ സ്ഥലത്ത് നിർമാണ പ്രവർത്തനം നടക്കില്ല എന്ന് അഭിഭാഷകൻ ഉപദേശം നൽകിയിട്ടും എന്തിനായിരുന്നു ഇത് വാങ്ങാൻ വികാരി ജനറാൾ നിർബന്ധിച്ചത് ?

11) തൃക്കക്കര ഭാഗത്തു നല്ല ആശുപത്രികളില്ല. അതുകൊണ്ട് ലിസ്സിക്കും പള്ളിക്കും പറ്റിയ സ്ഥലമാണെന്ന് വിദഗ്ധനു ബോധ്യമായി. കൂടാതെ, റോഡിൽനിന്നും 500 അടി ദൂരത്തുള്ള സ്ഥലത്തിന് റോഡിൽ നിന്നുള്ള ചെറിയ താഴ്ച്ച കാര്യമാക്കേണ്ടതില്ല എന്നും കണ്ടെത്തി.

*** രണ്ടേക്കർ നെൽവയൽ ഉൾപ്പെടുന്ന ഈ സ്ഥലത്ത് നിർമാണ പ്രവർത്തനം നടക്കില്ല എന്നറിയില്ലേ ? പിന്നെ എങ്ങനെ പളളിയും ആശുപത്രിയും പണിയും ?

12) ലിസ്സി ആശുപത്രിയുടെ ഡയറക്ടറും ഈ സ്ഥലം കണ്ടു. അദ്ദേഹത്തിനും സ്ഥലം ഇഷ്ടമായി. അതുകൊണ്ട് ദാനമായി നൽകാമെന്ന് പറഞ്ഞ സ്ഥലം സ്വീകരിക്കാമെന്നും 5 ഏക്കർ സ്ഥലം ലിസി ഹോസ്പിറ്റിലിനായി വാങ്ങാങ്ങമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

*** ഫാ ജോഷി പുതുവയുടെ കത്തിൽ പറയുന്നത് ലിസി ആശുപത്രി ഭരണ സമിതിയുടെ അംഗീകാരമില്ലാതെയാണ് ഇത് വാങ്ങിയത് എന്നാണല്ലോ ? ഈ ആരോപണം കമ്മീഷൻ ഉൾപ്പെടെ ആരും നിഷേധിക്കാതെ നിലനിൽക്കുന്നുവല്ലോ !

13. ഇതൊക്കെ പ്രാരംഭ കാലത്ത്, 3 കൊല്ലം മുമ്പ് ചർച്ച ചെയ്ത് തള്ളിയ കാര്യങ്ങളാണ്. ഈ വിഷയം അതിൽ നിന്നെല്ലാം ഒത്തിരി വളർന്നിരിക്കുന്നു. അനേകം കോടതി വിധികൾ, ഏറ്റവും ഒടുവിലെ ഹൈക്കോടതി വിധി, KPMG റിപ്പോർട്ട്, ഇൻകം ടാക്സ് കണ്ടെത്തലുകൾ അങ്ങിനെ ഈ വിഷയം ഒത്തിരി വളർന്നിരിക്കുന്നു. ഇതെഴുതിയ ആൾ ഇതൊന്നും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു.

*** കമ്മീഷൻ കണ്ണടച്ച അഴിമതി വിഷയങ്ങൾ എല്ലാം ചർച്ച ചെയ്യാൻ തുടങ്ങുന്നതേയുള്ളൂ. കടം നികത്താൻ അതിരൂപത വിറ്റ ഭൂമിയുടെ മേൽ ഇൻകം ടാക്സ് ഡിപ്പാർട്ടുമെൻ്റ് ചുമത്തിയ Capital gain tax നിർണയിക്കുവാൻ ഇടയായതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നതാണ്.
————————————————————-
NB: ഈ വിഷയം സഭക്കുണ്ടാക്കിയ പ്രതിസന്ധി എല്ലാ കാലവും ചർച്ച ചെയ്യപ്പെടും. ഒരു രൂപത അധ്യക്ഷനോട് ആ രൂപതയിലെ പുരോഹിതന്മാർ എങ്ങനെ ഇടപെടാൻ പാടില്ല എന്ന വിഷയത്തിൽ ഒരു റഫറൻസ് കേസ് ആയി എക്കാലവും ഇത് നിലകൊളളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments