Thursday, May 30, 2024
No menu items!
Homeഭൂമി വിവാദംവ്യാജം തിന്ന് വ്യാജം വിസർജ്ജിക്കുന്ന മണ്ണിരകൾ

വ്യാജം തിന്ന് വ്യാജം വിസർജ്ജിക്കുന്ന മണ്ണിരകൾ

മണ്ണു തിന്നു മണ്ണു വിസർജ്ജിക്കുന്ന മണ്ണിരകളെപ്പോലെ വ്യാജം ഭക്ഷിച്ചു വ്യാജം വിസർജ്ജിക്കുന്ന ചില മണ്ണിരജന്മങ്ങൾ എറണാകുളം അങ്കമാലി നാടകക്കമ്പനിയിലുണ്ട്. ഈ സംഘത്തിൻ്റെ സംവിധായകനും പ്രമുഖനടനുമാണ് റവ പോൾ തേലക്കാട്ട്. വ്യാജരേഖ കേസിൽ പ്രതിയായി വിചാരണ കാത്തു നിൽക്കുകയാണെങ്കിലും ഭൂമിയിടപാടിൻ്റെ പേരിൽ അഭിപ്രായം ചോദിച്ച് ആരു വിളിച്ചാലും യാതൊരു ഉളുപ്പുമില്ലാതെ വ്യാജം വിസർജ്ജിക്കാൻ സദാ സന്നദ്ധൻ. കേട്ടതു പാതി കേൾക്കാഞ്ഞതു പാതി, എല്ലാം വെട്ടി വിഴുങ്ങാൻ നാടകക്കമ്പിനിയിലെ ഉണ്ണാക്കന്മാരെല്ലാം എപ്പോഴും റെഡിയാണ്.

അതിരൂപതയുടെ ഭൂമി വിൽപ്പനയിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ല എന്നുള്ള സത്യവാങ്മൂലം കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചതോടെ വിമത സംഘത്തിന് സമനിലതെറ്റി. ഉടനെ സംവിധായകൻ റവ.തേലക്കടൻ കുറെ വ്യാജങ്ങളുമായി രംഗത്തെത്തി.

വാർത്താ ചാനലുകൾക്ക് മുന്നിലെത്തി ഫാ. തേലക്കാട് പ്രചരിപ്പിക്കുന്നത് പ്രധാനമായും മൂന്നു വ്യാജങ്ങളാണ്.

1. റവ തേലക്കാടൻ ചോദിക്കുന്നു: “ഭൂമിയിടപാടിൽ ക്രമവിരുദ്ധമായി ഒന്നും നടന്നില്ലെങ്കിൽ പിന്നെന്തിനാണ് ഇൻകം ടാക്സ്‌ പിഴ അടച്ചത്”?

ഇന്ത്യയിലെ ഇൻകം ടാക്സ് നിയമം അനുസരിച്ചു ഒരു ഇന്ത്യൻ പൗരൻ/സ്ഥാപനം ഏതു ഇടപാടിലൂടെയും നേടുന്ന വരുമാനത്തിന്റെ മുപ്പത് ശതമാനം വരെ “ക്യാപിറ്റൽ ഗയിൻ ടാക്സ്” (capital gain tax) ആയി നൽകണം. ഭൂമി വിറ്റുകിട്ടിയ പണത്തിന് അതിരൂപത നൽകിയ ടാക്സ് ആണ് പിഴയെന്ന് ഇദ്ദേഹം ആരോപിക്കുന്നത്. നാട്ടുകാരെ വീണ്ടും തെറ്റിദ്ധരിപ്പിക്കാനുള്ള തേലക്കാടൻ തന്ത്രം. Capital Gain Tax എന്നത് പിഴയല്ല എന്നറിയാനുള്ള സാമാന്യബുദ്ധിയെങ്കിലും ഇദ്ദേഹത്തിനില്ലേ ? ഇക്കാര്യം ഇദ്ദേഹത്തിന് അറിയാഞ്ഞിട്ടാണോ അതോ മറ്റുള്ളവരെ പൊട്ടൻകളിപ്പിക്കാൻ ആണോ ‘പിഴ’ എന്നു പറഞ്ഞു നടക്കുന്നത്?

2. റവ ഫാ. തേലക്കാടൻ്റെ അടുത്ത വ്യാജം ഭൂമിയിടപാട് വിഷയം ഇപ്പോഴും ED അന്വേഷിക്കുന്നു, അതിനാൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് കൊടുക്കരുതായിരുന്നു എന്നതാണ്.

ED ക്ക് ഈ വിഷയത്തിൽ പരാതി കൊടുത്തത് പാപ്പച്ചൻ വർഗീസ് എന്ന പ്രസന്നപുരം ഇടവകക്കാരനാണ്. സഭാതലവനെതിരെ ഈ വിഷയത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയതും ഇയാളാണ്. ഇദ്ദേഹവും വിമതരുടെ വാല്യക്കാരനായ സുതാര്യനും കൂടി പരാതി നൽകാൻ ED-യുടെ തിണ്ണനിരങ്ങുന്നത് മാലോകർ TV യിൽ കണ്ടതാണ്. EDയല്ല ആരു വേണമെങ്കിലും അന്വേഷിച്ചു വസ്തുതകൾ കണ്ടെത്തട്ടെ. എന്നാൽ അതിൻ്റെ പേരിൽ സുപ്രീം കോടതി ആവശ്യപ്പെട്ട കാര്യം സംസ്ഥാന സർക്കാരിന് ചെയ്യാതിരിക്കാൻ പറ്റുമോ തേലക്കാടൻ അച്ചോ?

3 മൂന്നാമതായി റവ ഫാ. തേലക്കാട് പ്രചരിപ്പിക്കുന്ന വ്യാജമാണ് restitution (പുനഃസ്ഥാപനം) എന്നത്. “ഭൂമി വിൽപ്പനയിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മെത്രാപ്പോലീത്ത തിരികെ നൽകണം” എന്നാണ് തേലക്കാടൻ പറഞ്ഞു നടക്കുന്നത്. എന്നാൽ വത്തിക്കാൻ ആവശ്യപ്പെട്ടത് “നഷ്ടം എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഈടായി കിട്ടിയ വസ്തു വിൽപ്പന നടത്തി restitution ചെയ്യണം” എന്നാണ്.

ഭൂമിയിടപാടിൽ ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല, എന്നാൽ വലിയ നേട്ടം അതിരൂപതയ്ക്ക് ഉണ്ടായിട്ടുമുണ്ട്. ഇതൊക്കെ ഇദ്ദേഹത്തിന് നന്നായി അറിയാം. എങ്കിലും വ്യാജം വെട്ടി വിഴുങ്ങി വ്യാജം വിസർജ്ജിക്കുന്നതിൽ വിദഗ്ധനായ റവ. തേലക്കാടനുണ്ടോ നേരും നെറിയും ? നാട്ടുകാരെ പറ്റിക്കാൻ ഭൂമി വിവാദം കൊണ്ടുവരികയും തൻ്റെ വാദങ്ങൾ എല്ലാം ശരിയാണെന്നു സ്ഥാപിക്കാൻ കൃത്രിമരേഖ നിർമിക്കുകയും ചെയ്തതിൻ്റെ പേരിൽ ക്രിമിനൽ കേസിൽ പ്രതിയായ ഒരാളുടെ നിരാശനിറഞ്ഞ ജൽപനങ്ങൾ മാത്രമാണ് ഇവയൊക്കെ. എന്നാൽ വിഡ്ഡിവേഷം കെട്ടിയാടുന്ന ഉണ്ണാക്കന്മാർക്ക് ഇതൊക്കെ ധാരാളമാണ്; വ്യാജം തിന്ന് രസം പിടിച്ചവരുടെ മുന്നിൽ സത്യത്തിന് എന്തു വില?

തേലക്കാടനു വേണ്ടി പഠിക്കുന്ന മറ്റൊരു വ്യക്തിയാണ് റവ. ഔസേപ്പ് വൈലിക്കോടത്തു. (ഇദ്ദേഹത്തിൻ്റെ വിലാപം കമൻ്റ് ബോക്സിൽ ) കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പേരിൽ അസഹിഷ്ണത മുറ്റിനിൽക്കുന്ന അദ്ദേഹം വിസർജിച്ചത് പച്ചക്കള്ളങ്ങളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ “ED ഒരു ഭരണഘടനാ സ്ഥാപന”മാണത്രെ! എന്നാൽ ED ഒരു ഭരണഘടനാ സ്ഥാപനമേയല്ല എന്ന് ആദ്യമേ പറയട്ടെ.

“ഭൂമി വില്പനയിലെ കള്ളപ്പണത്തെയും കള്ള ആധാരങ്ങളെയും പറ്റിയുള്ള കാര്യങ്ങൾ KPMG റിപ്പോർട്ടിൽ” ഉണ്ടെന്നാണ് ഇദ്ദേഹം സമർത്ഥിക്കുന്നത്. എന്നാൽ ബഹു. വൈലിക്കോടൻ അച്ചനോട് ചോദിക്കട്ടെ, 88 പേജുകൾ ഉള്ള ഈ റിപ്പോർട്ടിന്റ ഏതു പേജിലാണ് ഈ കാര്യങ്ങൾ ഉള്ളതെന്ന് ദയവായി പറയുക. അങ്ങയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

”ഏതു നിയമം അനുസരിച്ചാണ് ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്നു സർക്കാർ പറയുന്നത്” എന്നതാണ് ഫാ. വൈലിക്കോടൻ്റെ മറ്റൊരു ചോദ്യം. വളരെ പ്രസക്തമായ ചോദ്യം. ഉത്തരം ഇപ്രകാരമാണ്:

കർദ്ദിനാൾ കുറ്റം ചെയ്തു എന്നുള്ള പാപ്പച്ചൻ വർഗ്ഗീസിൻ്റെ പരാതി നിലനിൽക്കില്ല എന്ന് കേരളാ പോലീസ് കണ്ടെത്തിയത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ്. പാപ്പച്ചന്റെ പരാതിയിന്മേൽ, കോടതി ഉത്തരവ് അനുസരിച്ചു 86 സാക്ഷികളെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇതിൻ്റെയെല്ലാം വെളിച്ചത്തിലാണ് പാപ്പച്ചൻ വർഗീസ് സമർപ്പിച്ചിരിക്കുന്ന പരാതി അടിസ്ഥാനരഹിതമാകയാൽ ഈ പരാതി തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ട് കാര്യകാരണസഹിതം 2020ൽ കേരളാ പോലീസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിനെതിരെ എതിർപ്പ് ഉണ്ടെങ്കിൽ protest complaint നൽകുവാൻ രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പാപ്പച്ചന് കഴിഞ്ഞിട്ടില്ല. പകരം പാപ്പച്ചൻ ED-യിലൂടെ ഒരുകൈ നോക്കാനാണ് പോയത്. CBI, NIA തുടങ്ങിയവ ഇനിയും വിമതർക്ക് മുൻപിൽ ബാക്കിയുണ്ടല്ലോ. ഈ ഏജൻസികൾ വഴിയും അന്വേഷണം നടത്താൻ ശ്രീമാൻ പാപ്പച്ചൻ വർഗ്ഗീസ് തയ്യാറാകണമെന്ന അപേക്ഷയും ഉണ്ട്.

പപ്പച്ചന്റെ പരാതിയിൽ രണ്ട് വർഷം മുൻപ് പോലീസ് സമർപ്പിച്ച റഫർ റിപ്പോർട്ടിലെ അതേ ഉള്ളടക്കമാണ് സത്യവാങ്മൂലമായി സർക്കാർ സുപ്രീം കോടതിയിൽ ഇപ്പോൾ സമർപ്പിച്ചിട്ടുള്ളത്. (സംശയമുള്ള വിമതർ പപ്പച്ചനെ സമീപിക്കുക).

ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്, ഇതേ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കർദ്ദിനാൾ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ സീറോ മലബാർ സഭയ്ക്ക് ബാധകമല്ലാത്ത ട്രസ്റ്റ് നിയമങ്ങൾ പാലിച്ചില്ലെന്നും, അതിരൂപതയുടെ വസ്തുക്കളിൽ മിച്ചഭൂമി ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം എന്നും പറഞ്ഞുകൊണ്ട് ഹൈക്കോടതി ആ ഹർജി തള്ളുകയായിരുന്നു. ഇതിനേ തുടർന്നാണ് ആലഞ്ചേരി പിതാവ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ദൈവം അത് നന്മക്കായി മാറ്റി. ഹർജി പരിഗണിച്ച സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ, ആരും അറിയാതെ പോകുമായിരുന്ന പോലീസ് അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഔദ്യോഗിക നിലപാട് പരമോന്നത കോടതിയിൽ ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതാണ് ഭൂമി വിവാദത്തിൽ ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ല എന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ശുദ്ധിപത്രത്തിൻ്റെ അടിസ്ഥാനം.

* * *

സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം ശരിയല്ല എന്ന് സ്ഥാപിക്കുവാനുള്ള പരാക്രമത്തിന്റെ ഭാഗമായി KPMG റിപ്പോർട്ടിനെയാണ് വിമതർ ഇപ്പോൾ കൂട്ടുപിടിക്കുന്നത്. KPMG ഈ വിഷയത്തിൽ കടന്നു വരുന്നത് എപ്രകാരമാണ് എന്നും എല്ലാവരും അറിയണം.

ഭൂമിയിടപാടിനെ ഗൂഢസംഘങ്ങളും തൽപരകക്ഷികളും ചേർന്നു വിവാദമാക്കിയതോടെ വിശ്വാസ്യതയുള്ള ഒരു ഇന്റർനാഷണൽ ഓഡിറ്റിംഗ് ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് മാത്രാണ് വത്തിക്കാൻ നിർദേശിച്ചത്. എന്നാൽ അതിരൂപത ഈ ഉത്തരവാദിത്വം ഏൽപ്പിച്ചത് കോളേജ് പ്രൊഫസറും, അതിരൂപതയിലെ കണക്കനും ഉൾപ്പെട്ട സമിതിയെയാണ്. ഇവരെ സഹായിക്കാനാണ് (forensic സഹായം) KPMG യെ വിളിച്ചത്.

ഇപ്പോൾ KPMG റിപ്പോർട്ട് അരിച്ചുപെറുക്കിയപ്പോൾ കിട്ടിയതാണ് “6.4 summary of observations”. ഇതിന്റെ മലയാള പരിഭാഷയുമായി ഇറങ്ങിയിരിക്കുന്നവർ യഥാർത്ഥത്തിൽ ഫാ. വൈലിക്കോടൻ പറയുന്നത് പച്ചക്കള്ളമാണെന്നാണ് തെളിയിക്കുന്നത്. ഇതിൽ കള്ളപ്പണത്തെപ്പറ്റിയോ കള്ള ആധാരാത്തെപ്പറ്റിയോ യാതൊന്നും ഇല്ല. ഉണ്ടെങ്കിൽ അതിന്റെ പരിഭാഷയല്ലേ ഇവർ ആദ്യം ഇറക്കേണ്ടിയിരുന്നത് ?

KPMG പറയുന്നത് ശരിയല്ല എന്നറിയണം എന്നുള്ളവർ “ബെന്നി മാരാംപറമ്പിൽ കമ്മീഷൻ” റിപ്പോർട്ടിന്റെ ഭാഗമായി ചേർത്തിട്ടുള്ള അതിരൂപത കാനോനിക സമിതികളുടെ മിനിറ്റ്സ് വായിച്ചു നോക്കുക. കൂടാതെ, 6.5-ൽ പറയുന്ന കാര്യങ്ങൾ ഒന്നും ആലഞ്ചേരി പിതാവിനെതിരെ വ്യക്തിപരമായിട്ടുള്ളതല്ല മറിച്ചു കാനോനിക സമിതികളെ പൊതുവായി ഉദ്ദേശിച്ചുള്ളതാണ് എന്ന് മലയാളത്തിൽതന്നെ വായിച്ചു മനസിലാക്കാൻ വിമതരുടെ പരിഭാഷ സഹായിക്കും.

അരക്കോടി രൂപ കിട്ടിയതിന്റെ നന്ദി കാണിക്കാനായി KPMG പൊട്ടിച്ച മറ്റൊരു ഉണ്ടയില്ലാവെടിയാണ് ആലഞ്ചേരി പിതാവിന്റെ ഫോൺ വിളികളെ സംബന്ധിച്ചുള്ള അസംബന്ധം. രണ്ട് വ്യക്തികൾ തമ്മിലുള്ള ഫോൺ കോളുകളെ തെളിവായി അംഗീകരിക്കുന്നത് അവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടുന്ന Call Data Records (CDR) പരിശോധിച്ചാണ്. ടെലികോം കമ്പനികൾ CDR നൽകണമെങ്കിൽ SP റാങ്കിൽ ഉള്ള പോലീസ് ഓഫീസർ നേരിട്ട് അപേക്ഷിക്കണം. KPMG റിപ്പോർട്ടിൽ CDR ഉണ്ടോ? അവർ എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്? അവരെ ഈ പണി ഏൽപ്പിച്ച ആരെങ്കിലും ഇത് അവരോടു ചോദിച്ചോ? വാങ്ങിച്ച കാശിന് വേണ്ടി അവർ എഴുതിയത് വിശ്വസിച്ച വിമതർ ഇതിൽ ആനന്ദിച്ചു.

Forensic Accounting Expert കൾക്ക് കാനോൻ നിയമത്തെപ്പറ്റിയും അതിൻ്റെ ലംഘനത്തെപറ്റിയും റിപ്പോർട്ട് നൽകാൻ എന്താണ് യോഗ്യത ?

സത്യാന്വേഷികളായി അതിരൂപതയുടെ ഭൂമിയിടപാടിനെക്കുറിച്ച് നിഷ്പക്ഷമായി പഠിക്കാൻ ശ്രമിക്കുന്നവർക്ക് സത്യസന്ധമായ വസ്തുതകൾ ഇവിടെ കാണാം. എന്നാൽ സഭാതലവനോടുള്ള വെറുപ്പിൻ്റെ ഭാഗമായി ഈ വിഷയത്തെ സമീപിക്കുന്നവർ തേലക്കാടൻ, വൈലക്കോടൻ റവകളുടെ വിസർജ്യങ്ങളിൽ ആനന്ദം കണ്ടെത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments