Saturday, July 27, 2024
No menu items!
Homeഭൂമി വിവാദംഭൂമിവിവാദം: കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതി

ഭൂമിവിവാദം: കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതി

എറണാകുളം അങ്കമാലി അതിരൂപതയുടെ സുതാര്യമായ ഭൂമി വിൽപ്പനയെ വിവാദമാക്കി അതിലൂടെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ സ്ഥാനഭ്യഷ്ടനാക്കാമെന്ന വിമതരുടെ ദുഷ്ടലാക്കോടെയുള്ള നീക്കം ഭാരതത്തിലെ മുഴുവൻ കത്തോലിക്കാ രൂപതകളെയും സഭാ സ്ഥാപനങ്ങളെയും ബാധിക്കുന്ന വിധത്തിൽ കൈവിട്ടു പോയിരിക്കുന്നു. വിമതവൈദീകർ ഗൂഡലക്ഷ്യത്തോടെ സൃഷ്ടിച്ചെടുത്ത ഭൂമിവിവാദം അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഭാരത കത്തോലിക്കാ സഭയെ മുഴുവനായും സംശയത്തിൻ്റെ നിഴലിൽ നിർത്തുന്ന വിധത്തിലാണ് കേരള ഹൈക്കോടതിയുടെ പുതിയ പരാമർശം വന്നിരിക്കുന്നത്. ഭൂമിയിടപാട് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് ഇപ്പോൾ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കുറ്റാന്വേഷണ ഏജൻസിയായ CBI യെയും ഈ കേസിൽ കോടതി കക്ഷി ചേർത്തിരിക്കുന്നു

സീറോ മലബാർ സഭയുടെ തലവൻ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരായി ജോഷി വർഗീസ് തേലക്കാടൻ നൽകിയ സ്വകാര്യ പരാതിയിൽ ഹൈക്കോടതി നൽകിയ ഉത്തരവിന് ഒരു അനുബന്ധ ഉത്തരവ് ഫെബ്രുവരി എട്ടാം തിയതി പുറപ്പെടുവിച്ചു. (ഹൈക്കോടതിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഉത്തരവിന്റെ കോപ്പി കമന്റ് ബോക്സിൽ കൊടുക്കുന്നു) ഈ ഉത്തരവിൽ അലഞ്ചേരി പിതാവും അതിരൂപതയും ഒന്നും പരാമർശ വിഷയമാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ, ഭാരത കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ദശകങ്ങൾക്ക് മുൻപുള്ള ക്രയവിക്രയങ്ങളാണ് കോടതിയുടെ നിരീക്ഷണത്തിന് വിധേയമായിരിക്കുന്നത്. നാലു പേജുകളുള്ള ഈ ഉത്തരവിൽ കോടതി ഉയർത്തുന്ന ചോദ്യങ്ങളുടെ സംക്ഷിപ്തം ഇങ്ങനെയാണ്:

1. Sisters of Destitute (അഗതികളുടെ സഹോദരിമാരുടെ സഭ) എങ്ങെനെയാണ് 1965-ൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ പറഞ്ഞിരിക്കുന്ന ഭൂമി വാങ്ങിക്കുന്നത്? ഈ സഭയുടെ നൈയാമിക വ്യക്തിത്വം എന്തെന്നു വ്യക്തമല്ല. എങ്ങനെയാണ് ഈ സഭ ഭൂമി വിൽക്കുന്നത്? ഇതിനൊക്കെ ട്രസ്റ്റ് നിയമം ( CPC section 92) ബാധകമല്ലേ?

2. അലെക്സിയൻ ബ്രദർസ് (Alexian Brothers) എന്ന സഭയുടെ നിയമപരമായ സാധുത എന്താണ്? ഈ സഭയുടെ ഭൂസ്വത്തു ഇടപാടുകൾക്ക് power of attorney നൽകുവാൻ സാധിക്കുമോ?

3. മതസ്ഥാപനങ്ങൾ വസ്തു സമ്പാദിക്കുന്നതിന് മാനദണ്ഡങ്ങൾ എന്തെങ്കിലും ഈ രാജ്യത്തു നിലവിലുണ്ടോ?

4. കേന്ദ്രസർക്കാരിന് ഈ കാര്യങ്ങളിൽ എന്തെങ്കിലും അറിവുണ്ടോ? ഈ കാര്യങ്ങൾ ഏതെങ്കിലും കേന്ദ്ര ഏജൻസികൾ ശ്രദ്ധിക്കുന്നുണ്ടോ?

5. ഈ വിഷയങ്ങളിൽ അവരുടെ അഭിപ്രായം അറിയാൻ കേന്ദ്ര സർക്കാരിനെ ഈ കേസിൽ കക്ഷി ചേർക്കുക.

6. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ ഒരു കേന്ദ്ര ഏജൻസിക്ക് രൂപം നൽകണം.

7. കേരള സർക്കാർ ഈ വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണം.

കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ഒരു സ്വകാര്യ പരാതിയിൽ തനിക്കയച്ച സമ്മൻസ് നിയമപരമാല്ലാത്തതിനാൽ അത് റദ്ദാക്കണം എന്നുള്ള കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ മേല്പറഞ്ഞ നടപടികൾ ഉണ്ടായിരിക്കുന്നത്. വാദിയും എതിർകക്ഷിയും ആവശ്യപ്പെടാത്ത കാര്യങ്ങൾ അന്വേഷിക്കണമെന്ന് കോടതി സ്വയം തീരുമാനിക്കുന്നു. കേന്ദ്ര സർക്കാരിനെയും കുറ്റാന്വേഷണ ഏജൻസിയായ CBI യെയും ഇതിനായി കേസിൽ കക്ഷി ചേർത്തിരിക്കുന്നു.

അടുത്ത തവണ കേസ് പരിഗണനക്ക് വരുമ്പോൾ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ അലംഭാവം കാട്ടിയ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവു നൽകി.

മാര്‍തോമാ നസറാണികളുടെ സീറോമലബാര്‍ സഭയും ലത്തീന്‍ കത്തോലിക്കാ സഭയും ഇന്ത്യയില്‍ “വിശ്വാസ ജീവിതകൂട്ടായ്മ” (association of the faithful) എന്ന പേരിലാണ് പൗരാണിക ഇന്ത്യയിലും ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഭാരതത്തിലും അറിയപ്പെടുന്നത്. കാലത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ കൂട്ടായ്മയ്ക്ക് നൈയാമിക വ്യക്തിത്വവും അവകാശങ്ങളും ലഭിച്ചു. ഈ നൈയ്യാമിക ഘടനയുടെ കീഴിൽ നിന്നു കൊണ്ടാണ് സഭയും സ്ഥാപനങ്ങളും എല്ലാവിധ ക്രയവിക്രയങ്ങളും നടത്തുന്നത്.

“വിശ്വാസികളുടെ കൂട്ടായ്മ” എന്ന നൈയ്യാമിക വ്യക്തിത്വത്തോടെ,

രാജ്യത്ത് നിയമപരമായ മാർഗങ്ങളിലൂടെ പ്രവർത്തിച്ചു വന്നിരുന്ന കത്തോലിക്കാ സഭ, സഭയുടെയും സമൂഹത്തിൻ്റെയും നന്മമാത്രം ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളെയും സ്ഥാപനങ്ങളെയും ഇപ്പോൾ നിയമ സംവിധാനങ്ങൾ സംശയത്തിന്റെ കണ്ണിലൂടെ കാണുകയാണ്. മാത്രമല്ല, സഭയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ വേണ്ട സംവിധാനങ്ങൾ കൂടി ഉണ്ടാവണം എന്ന് കോടതി അഭിപ്രായപ്പെടുന്നതിലേക്കും വിമതർ സഭയെ എത്തിച്ചിരിക്കുന്നു.

മദർ തെരെസയുടെ സന്യാസസഭക്ക് ഈ അടുത്ത കാലത്തു വിദേശസഹായം സ്വീകരിക്കുന്നതിനുള്ള തടസ്സം കേന്ദ്ര സർക്കാരിൽനിന്ന് നേരിട്ടത് ചില നിഗൂഢ സംഘടനകളുടെ രാജ്യവിരുദ്ധമായ പ്രവർത്തനങ്ങളെ സർക്കാർ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ, ഇപ്പോൾ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾക്ക്‌ കൂച്ചുവിലങ്ങ് പണിയുന്നത് സഭയിലെ വൈദീകരുടെ ദുഷ്ടലാക്കോടെയുള്ള പ്രവർത്തിമൂലം ആണെന്നതാണ് ദുഃഖകരമായ സത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments