Saturday, July 27, 2024
No menu items!
Homeഭൂമി വിവാദംഏഴാമത്തെ സ്വകാര്യ അന്യായത്തിലും മെത്രപ്പോലീത്തയ്ക്കു കോടതി നോട്ടീസ്

ഏഴാമത്തെ സ്വകാര്യ അന്യായത്തിലും മെത്രപ്പോലീത്തയ്ക്കു കോടതി നോട്ടീസ്

എറണാകുളം-അങ്കമാലി ഭൂമി വിവാദം: ഏഴാമത്തെ സ്വകാര്യ അന്യായത്തിലും മെത്രപ്പോലീത്തയ്ക്കു കോടതി നോട്ടീസ്

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമിവില്പനയിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചു കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ജോഷി വർഗീസ് തേലക്കാടൻ നൽകിയ ഏഴാമത്തെ സ്വകാര്യ അന്യായത്തിലും (private complaint) സഭാതലവൻ കൂടിയായ അതിരൂപത മെത്രാപോലീത്ത മാർ ജോർജ് അലഞ്ചേരിക്ക് സമൻസ് അയക്കുവാൻ കോടതി തീരുമാനിച്ചു. പരാതിയിൽ തനിക്ക് പറയാനുള്ള ഭാഗം നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരായി കോടതിയെ ബോധിപ്പിക്കുവാനാണ് സമൻസ് അയക്കുന്നത്.

ഇതേ പരാതിക്കാരൻ സമർപ്പിച്ച മറ്റു ആറു പരാതികളുടെയും തുടർനടപടികൾ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു മെത്രാപോലീത്ത സുപ്രീം കോടതിയിൽ ഹർജികൾ നൽകിയിരിക്കുകയാണ്. അതോടൊപ്പം ഈ ഏഴാമത്തെ നടപടിയും സുപ്രീം കോടതിയുടെ മുൻപാകെ പരിഗണനക്ക് വരും.

സീറോ മലബാർ സഭയുടെ സ്വത്തു ട്രസ്റ്റ് നിയമം അനുസരിച്ചാണ് നടത്തപ്പെടേണ്ടത് എന്നും, എന്നാൽ ട്രസ്റ്റ് നിയമം അനുസരിച്ചുള്ള നടപടികൾ പാലിക്കാതെയാണ് അതിരൂപത സ്ഥലം വില്പന നടത്തിയതെന്നും നിരീക്ഷിച്ചുകൊണ്ട് കേരള ഹൈക്കോടതി മെത്രാപ്പോലീത്തയുടെ ഹർജികൾ തള്ളിയിരുന്നു. ഇതിനെതിരായാണ് സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്.

കത്തോലിക്കാ സഭയെ സംബന്ധിച്ചു ഹൈക്കോടതി വിധി ദൂരവ്യാപകമായ വിപരീത ഫലങ്ങൾ ഉളവാക്കുമെന്നതിനാൽ കേരളത്തിലെ കത്തോലിക്കാ രൂപതകൾ ഈ കേസിൽ സുപ്രീം കോടതിയിൽ കക്ഷി ചേർന്നിട്ടുണ്ട്. കത്തോലിക്കാ സഭയ്ക്കു ട്രസ്റ്റ് നിയമം ബാധകമാകില്ല എന്നുള്ള മുൻകാല കേരള ഹൈക്കോടതി വിധികൾ നിലവിലുണ്ട്. ട്രസ്റ്റ് അല്ലാതിരിക്കെ സഭയുടെ ഭരണപരമായ കാര്യങ്ങൾ ട്രസ്റ്റ് നിയമം അനുസരിച്ചു നടത്തപ്പെടണം എന്നുള്ള വിധി സഭക്ക് ഭാവിയിൽ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കും.

അതിരൂപത അങ്കമാലിക്കു അടുത്ത് മാറ്റൂരിൽ വാങ്ങിയ ഇരുപതിമൂന്നു ഏക്കർ സ്ഥലം വാങ്ങിയപ്പോൾ ഉണ്ടായ ബാങ്ക് ലോൺ പലിശയോടുകൂടി തീർപ്പാക്കാനായി അതിരൂപതയുടെ ഉള്ളിലുള്ള ഒറ്റപ്പെട്ട അഞ്ച് പ്ലോട്ടുകൾ വിൽക്കുവാൻ ആലോചന സമിതിയും ഫിനാൻസ് കൗൺസിലും ചേർന്ന് തീരുമാനിച്ചു. ഇതിന്റെ വിൽപ്പനയിൽ കിട്ടാനുള്ള മുഴുവൻ വിലയും ആധാരം ചെയ്തു നൽകിയപ്പോൾ കിട്ടിയിരുന്നില്ല. പ്ലോട്ടുകൾ വിൽക്കാനുള്ള തീരുമാനം മെത്രാപ്പോലീത്തയുടെ ഒറ്റക്കുള്ള തീരുമാനം ആയിരുന്നു എന്നും, വിൽപ്പനയിൽ കിട്ടുവാനുള്ള തുക മെത്രാപ്പോലീത്താ അന്യായമായി കൈക്കലാക്കി എന്നും ആരോപിച്ചു തുടർച്ചയായി പോലീസിലും കോടതികളിലും വിമതവൈദീകരുടെ രുടെ പ്രതിനിധികൾ പരാതികൾ നൽകി. പോലീസ് ഈ പരാതികൾ അന്വേഷിച്ചു ക്രമവിരുദ്ധമായ യാതൊന്നും നടന്നിട്ടില്ല എന്ന് ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ഈ കേസുകളിൽ മെത്രാപ്പോലീത്താക്ക്‌ സമൻസ് അയച്ചു.

ഈ സമൻസ്കൾ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു മെത്രാപ്പോലീത്ത ഹൈക്കോടതിയെ സമീപിച്ചു. കത്തോലിക്കാ സഭയുടെ നടപടികൾ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിന്റെ വകുപ്പുകൾ അനുസരിച്ചാണ് നടത്തപ്പെടെണ്ടതെന്നും, ഇവിടെ അപ്രകാരം നടന്നില്ല എന്നും പറഞ്ഞു കൊണ്ടാണ് ഹൈക്കോടതി മെത്രാപ്പോലീത്തയുടെ ഹർജികൾ തള്ളിയത്. കത്തോലിക്കാ സഭ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരില്ല എന്നുള്ള കേരള ഹൈ ക്കോടതിയുടെ മുൻവിധികളെ മറികടന്നുള്ള ഈ വിധിക്കെതിരെ ഈ സമൻസുകൾ സുപ്രീം കോടതിയുടെ മുൻപിൽ എത്തുകയാണ്.

സുപ്രീം കോടതിയുടെ വിധി ഇന്ത്യ മുഴുവനും ബാധകമാകുന്ന നിയമമാകയാൽ ഭാരതത്തിൽ പ്രവർത്തിക്കുന്ന എല്ലാ കത്തോലിക്കാ രൂപതകൾക്കും ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരാതെ പ്രവർത്തിക്കുവാനുള്ള പ്രവർത്തന സ്വാതന്ത്ര്യം ഈ കേസുകളുടെ അന്തിമ വിധിയിലൂടെ സംലംഭമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments