പരുന്തിൻ്റെ നീതിക്കുവേണ്ടി വാദിക്കുന്നവർ
മധ്യകാലഘട്ടത്തിലെ ഇസ്ളാമിക ചരിത്രത്തിൽ പണ്ഡിതനാണ് താനെന്ന് അവകാശപ്പെടുന്ന അലൻ ജോസഫ് നടത്തിയ പരാമർശങ്ങൾ പലതും ഇസ്ളാമിക ചരിത്രത്തോടും അതിൻ്റെ മതാത്മകതയോടുമുള്ള അദ്ദേഹത്തിൻ്റെ കടുത്ത വിധേയത്വം വെളിപ്പെടുത്തുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇസ്ളാമിക അധിനിവേശത്തിൻ്റെയും വ്യാപനത്തിൻ്റെയും ചരിത്രത്തിലെ കറുത്ത ഏടുകളെ എങ്ങനെയും വെളുപ്പിച്ചെടുക്കാനും ചോരച്ചാലുകളുടെ ചരിത്രത്തേ മായ്ച്ചുകളയാനം അദ്ദേഹം നടത്തുന്ന ശ്രമങ്ങളെല്ലാം ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റുകൾക്കു മുമ്പിൽ തകരുന്നതാണ് കണ്ടത്.
ഇസ്ളാമിക അധിനിവേശത്തിൻ്റെ ദൃക്സാക്ഷി വിവരണം നൽകിയ വ്യക്തികളിൽ ഒരാളാണ് സുറിയാനി സഭയിലെ സന്യാസിയായിരുന്ന Joshua the Stylite. പേർഷ്യൻ, ബൈസൻ്റയിൻ സാമ്രാജ്യത്തിലെ സംഘർഷങ്ങളുടെ വിശ്വസനീയമായ ചരിത്രമാണ് ജോഷ്വാ സ്റ്റൈലിറ്റ് നൽകുന്നത്. ഇത് എല്ലാവിധ ചരിത്രകാരന്മാരും പൊതുവേ അംഗീകരിക്കുന്ന കാര്യമാണ്. അദ്ദേഹത്തിൻ്റെ Zuqnin Chronicle എന്ന ഗ്രന്ഥത്തിൽ ഇസ്ളാമിക അധിനിവേശത്തിൻ്റെ നേർചിത്രം വിവരിക്കുന്നതായി Princeton, Oxford University കൾ പ്രസിദ്ധീകരിച്ച “Christian Martyrs Under Islam” എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മതപരമായി വലിയ മാറ്റങ്ങൾ ഉണ്ടായ എട്ടാം നൂറ്റാണ്ടിൽ മധ്യപൗരസ്ത്യ ദേശത്ത് ക്രൈസ്തവ സഭയിൽ നിന്ന് ഇസ്ളാമിലേക്കു മാത്രമേ (from the church to the mosque) മതപരിവർത്തനം ഉണ്ടായിട്ടുള്ളൂ എന്നും ഈ ഗ്രന്ഥം വിലയിരുത്തുന്നു.
ഇസ്ളാമിലെ മൂന്നാം ഖലീഫയറ്റായ അബ്ബാസിദ ഖലീഫയിറ്റിൻ്റെ കാലത്ത് (AD 566–653) ക്രൈസ്തവർക്ക് നേരേ നടത്തിയ കെടിയ പീഡനവും ഇസ്ളാമിക നിയപ്രകാരം അടിച്ചേൽപ്പിച്ച കടുത്ത നികുതിയും (jizyah) കാരണം ജനങ്ങൾ ഇസ്ളാമതം സ്വീകരിക്കാൻ നിർബന്ധിതരായതിൻ്റെ ദൃക്സാക്ഷി വിവരണമാണ് Joshua the Stylite നൽകുന്നത്. “ആട്ടിൻ കൂട്ടം വെളളത്തിങ്കലേക്ക് കുതിക്കുന്നതിനേക്കാൾ വേഗത്തിൽ ഇരുപതും മുപ്പതും നൂറും ഇരുനൂറും മുന്നൂറും പേരുള്ള സംഘങ്ങളായി ക്രൈസ്തവർ ഇസ്ളാം സ്വീകരിക്കുമായിരുന്നു. അവർ ക്രിസ്തുവിനെയും സ്നാനത്തേയും വിശുദ്ധ കുർബാനയേയും കുരിശിനേയും തള്ളിപ്പറയാൻ നിർബന്ധിതരായിരുന്നു. യുവാക്കൾ മാത്രമല്ല, പ്രായമുള്ളവരും നിരവധി സീനിയർ വൈദികരും അസംഖ്യം ഡീക്കന്മാരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു”
ഇസ്ളാമിക തീവ്രമതബോധത്തിന് അടിമപ്പെട്ട് ക്രൂരമായ പീഡനങ്ങളിലൂടെ മതവ്യാപനവും രാഷ്ട്രീയ അധിനിവേശവും നടത്തിയ ചരിത്രത്തിലെ നേർക്കാഴ്ചകളുടെ വിവരണങ്ങൾക്കു മുന്നിൽ അലൻ ജോസഫിൻ്റെ പാണ്ഡിത്യത്തിന് ആരാണ് വില കൽപ്പിക്കുന്നത് ? കിഴക്കൻ സാമ്രാജ്യത്തിലെ ക്രൈസ്തവ സമൂഹം ഉൾപ്പെടെ ഇസ്ലാമിസ്റ്റുകളിൽ നിന്നും ക്രൈസ്തവർ നേരിട്ട പീഡനങ്ങളെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ഈ വ്യക്തി നടത്തുന്ന ഓരോ ചർച്ചയിലും അയാളിലെ കാപട്യത്തിൻ്റെ മുഖം മൂടിയാണ് അഴിഞ്ഞു വീഴുന്നത്. ഓക്സ്ഫോർഡ്, പ്രിൻസ്ടൺ യൂണിവേർസിറ്റികൾ പോലും അംഗീകരിക്കുന്ന യാഥാർത്ഥ്യങ്ങളെ പോലും ഒരു സുവിശേഷകൻ ഉയർത്തിപ്പിടിക്കേണ്ട നിർമ്മല മന:സ്സാക്ഷിയോടെ സമീപിക്കാതെ, പരുന്തിൻ്റെ നീതിക്കുവേണ്ടി വാദിക്കുന്നത് ശരിയോ എന്ന് അലൻ ജോസഫ് സ്വയം വിചിന്തനം ചെയ്യുക.
Christian Martyrs Under Islam എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം ചുവടെ പോസ്റ്റ് ചെയ്യുന്നു.
“Let’s began this chapter with a story that illustrates how conversion is usually thought to have worked in the early Islamic period. The anecdote comes from the “Chronicle of Zuqnin”, a historical work completed around 775 in a monastery near Amid in northern Mesopotamia. The author of the Chronicle, a Syriac- speaking monk known as Joshua the Stylite lamented the perceived uptick in conversions in his day.
Burdened by heavy taxes and the harassment of the Abbasid authorities (Abbasid Caliphate), Christians were turning to Islam faster than sheep rushing to water. In packs of “twenty, thirty, one hundred, two hundred and three hundred” at a time they descended on the Muslim prefects in Harran, where they “renounced Christ, baptism, the Eucharist, and the Cross” (The prefects also told the Christians “You are Godless and you are holding on as if to a spider’s web”).
The desire to convert transcended social and economic classes. “This was done not only by the young” the chronicler bemoaned, “but also by adults the elderly… even by senior priests and so many deacons they cannot be counted.” Although the Chronicle of Zuqnin is a Christian eyewitness to the events of the early Abbasid period, it reinforces an impression left by medieval Muslim sources too.That is, the 8th century was a time of rapid religious change but this change usually went in one direction: from the church to the mosque”
(Christian Martyrs Under Islam – religious violence and the making of the Muslim world – Chapter 1, Converting to Islam and returning to Christianity, page 29 by Christian C Sahner, Princeton University Press, Princeton & Oxford)