Wednesday, November 6, 2024
No menu items!
Homeത്രിത്വവിശ്വാസംത്രിത്വവിശ്വാസവും സി.എസ്‌ ലൂയിസും

ത്രിത്വവിശ്വാസവും സി.എസ്‌ ലൂയിസും

ത്രിത്വ വിശ്വാസത്തെ വളരെ ലളിതമായ യുക്തിയിൽ സി.എസ് ലൂയിസ് വിവരിക്കുന്നത് കാണുക:

“All sorts of people are fond of repeating the Christian statement that “God is love”. But they seem not to notice that the words “God is love” have no real meaning unless God contains at least two persons. Love is something that one person has for another person. If God was single person, than before the world was made, He was not love”
-C S Lewis, Mere Christianity

( എല്ലാ വിഭാഗം ജനങ്ങളും ആവർത്തിച്ചു പറയാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് “ദൈവം സ്നേഹം ആകുന്നു” എന്നത്. എന്നാൽ ദൈവത്വത്തിൽ കുറഞ്ഞത് രണ്ട് വ്യക്തിത്വങ്ങൾ ഇല്ലെങ്കിൽ “ദൈവം സ്നേഹമാകുന്നു” എന്ന പ്രസ്താവനയ്ക്ക് യാതൊരു അർത്ഥവും ഇല്ല എന്നത് അവർ ശ്രദ്ധിച്ചതായി തോന്നുന്നില്ല. സ്നേഹം എന്നത് ഒരു വ്യക്തിക്കു മറ്റൊരു വ്യക്തിയോടുള്ളതാണ്. ദൈവം ഏക വ്യക്തിത്വമായിരുന്നു എങ്കിൽ ലോക സൃഷ്ടി നടത്തുന്നതിന് മുമ്പ് അവിടുന്ന് സ്നേഹം അല്ലായിരുന്നു” )

സി.എസ്. ലൂയിസ് ത്രിത്വ വിശ്വാസത്തിന് നല്ലൊരു വ്യാഖ്യാനമാണ് നൽകിയത്. സ്നേഹിക്കാൻ മറ്റൊരാളില്ലാത്തിടത്തോളം (പൂർവ്വകാല) നിത്യതയിൽ അവിടുന്ന് സ്നേഹമാണ് എന്നത് എങ്ങനെ ന്യായീകരിക്കാൻ കഴിയും ?

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വ്യക്തിത്വങ്ങൾ ഏകമെന്നു വെളിപ്പെടുന്നതാണ് ക്രൈസ്തവ വിശ്വാസത്തിന്റെ മർമ്മം. ഏകത്വത്തിൽ ബഹുത്വമായും ബഹുത്വത്തിൽ ഏകത്വമായും ബൈബിളിൽ ദൈവം വെളിപ്പെടുന്നതിലെ സങ്കീർണതതന്നെ, ദൈവത്വത്തിന്റെ അപ്രമേയത്വവും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവുമായ അവിടുത്തെ ഭയങ്കരത്വവും നമുക്ക് ബോധ്യമാക്കുന്നതാണ്. ദൈവത്വത്തിലെ സങ്കീർണതയെ വിവരിക്കാൻ ഭാഷ അപര്യാപ്തമാകുന്നതും ചിന്ത കലുഷിതമാകുന്നതും അന്വേഷണം വൃഥാവുന്നതും ഇവിടെ മനുഷ്യൻ തിരിച്ചറിയുന്നു!

40 ഡിഗ്രി ചൂട് കൂടിയാൽ ബോധം മറയുന്ന നിസ്സഹായനായ മനുഷ്യൻ ഈ അതിസങ്കീർണതയെ എങ്ങനെ വിവരിക്കും ? വിവരണങ്ങളും വ്യാഖ്യാനങ്ങളും തൃപ്തി തരുമോ ? നേതി …. നേതി… എന്നു പറഞ്ഞ് അസംതൃപ്തിയോടെ അന്വേഷണം തുടരാം…!

അല്ലെങ്കിൽ….?

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യ ദൈവമേ, അങ്ങേ ആരാധിക്കുന്നു എന്നു പറഞ്ഞു കൊണ്ട് ആ സങ്കീർണതയുടെയും ഭയങ്കരത്വത്തിന്റെയും അഗ്രാഹ്യതയുടെയും മഹാശക്തിയുടെയും അപാരതയ്ക്കു മുന്നിൽ സ്രാഷ്ടാംഗം വീഴാം !!!
………

(ചിത്രം: സി.എസ് ലൂയിസ് )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments