Saturday, July 27, 2024
No menu items!
Homeചിന്തകൾഒരു ഏകാകിയുടെ ജീവിതം

ഒരു ഏകാകിയുടെ ജീവിതം

(ജയിംസ് അലൻ ഫ്രാൻസിസിന്റെ One Solitary Life എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ)

ഒരു കുഗ്രാമത്തിൽ, പാവപ്പെട്ട കുടുംബത്തിൽ അവൻ ജനിച്ചു
അവൻ വളർന്നത് മറ്റൊരിടത്തായിരുന്നു.
30 വയസുവരെ അവിടെ തച്ചനായി അവൻ പണിയെടുത്തു; അതിനു ശേഷം മൂന്ന കൊല്ലത്തോളം സഞ്ചാര പ്രസംഗകനായിരുന്നു

അവൻ പുസ്തകങ്ങൾ ഒന്നും എഴുതിയില്ല, സ്വന്തമായി ഒരു സ്ഥാപനവും അവന് ഇല്ലായിരുന്നു, സ്വന്തമായി കുടുംബമോ വീടോ ഇല്ലായിരുന്നു. അവന് ഉയർന്ന വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, നാഗരിക ജീവിതസൗഭഗങ്ങൾ അനുഭവിച്ചിരുന്നില്ല. ജന്മദേശത്തു നിന്നും 200 കീലോ മീറ്റർ അകലേക്കു പോലും അവൻ യാത്ര ചെയ്തിരുന്നില്ല, മഹത്വവൽക്കരിക്കപ്പെടുന്ന വിധത്തിൽ വൻകാര്യങ്ങൾ ചെയ്തിരുന്നുമില്ല. താൻ ആരെന്നതൊഴികെ അവന് വേറെ യോഗ്യതകൾ ഒന്നുമില്ലായിരുന്നു.

അവന്റെ മുപ്പത്തിമൂന്നാമത്തെ വയസിൽ പൊതുജനാഭിപ്രായം തനിക്കെതിരായി അലയടിച്ചുയർന്നു,
അവനെ തന്റെ ശത്രുക്കളുടെ കൈകളിലേക്ക് വിട്ടുകൊടുത്തുകൊണ്ട്
കൂട്ടുകാർ തടിതപ്പി; കൂടാതെ ഒരുവൻ തള്ളിപ്പറയുകയും ചെയ്തു.
പരിഹാസ്യമായ വിധത്തിൽ ശത്രുക്കൾ അവനെ വിചാരണ ചെയ്തു
രണ്ട് കള്ളന്മാരുടെ മധ്യേ ഒരു കുരിശിൽ അവനെ അവർ ആണിയടിച്ചു.

ഈ ഭൂമുഖത്ത് അവന് സ്വന്തമായി ഉണ്ടായിരുന്ന ഒരേയൊരു വസ്തു അവന്റെ പുറംകുപ്പായമായിരുന്നു;
അവൻ മരിച്ചുകൊണ്ടിരിക്കുമ്പോൾ അവന്റെ ആരാച്ചാരന്മാർ അവന്റെ ആ പുറംകുപ്പായത്തിനായി നറുക്കിട്ട് മത്സരിക്കുകയായിരുന്നു.

അവൻ മരിച്ച ശേഷം അവന്റെ മൃതശരീരം ഒരു കടംവാങ്ങിയ ശവക്കല്ലറയിൽ അവന്റെ ഒരു സ്നേഹിതനു അനുകമ്പ തോന്നി അടക്കം ചെയ്തു

ഇരുപത് നൂറ്റാണ്ടുകൾ വരികയും പോവുകയും ചെയ്തു; ഇന്നും മനുഷ്യവർഗ്ഗത്തിന്റെ കഥാപുരുഷൻ അവൻ തന്നെ

ലോക ചരിത്രത്തിൽ ഇന്നുവരെ അണിനിരന്ന സൈന്യങ്ങളെയും നാവികപ്പടയെയും ഇതുവരെ ഭരിച്ച രാജാക്കന്മാരെയും സമ്മേളിച്ച ഭരണാധിപന്മാരെയും എല്ലാം ഒന്നിച്ച് ചേർത്തുവച്ചാലും
അവർക്കൊന്നും
ഈ ‘ഏകാകിയുടെ ജീവിത’ത്തിന്
എന്ന പോലെ
ഈ ഭൂമുഖത്ത് മനുഷ്യ ജീവിതങ്ങളെ
സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല.

One Solitary Life
James Allen Francis.

He was born in an obscure village, the child of a peasant.
He grew up in another village, where he worked in a carpenter shop until he was 30.
Then, for three years, he was an itinerant preacher.

He never wrote a book.
He never held an office.
He never had a family or owned a home. He didn’t go to college.
He never lived in a big city.
He never traveled 200 miles from the place where he was born.
He did none of the things that usually accompany greatness.
He had no credentials but himself.

He was only 33 when the tide of public opinion turned against him.
His friends ran away.
One of them denied him.
He was turned over to his enemies and went through the mockery of a trial.
He was nailed to a cross between two thieves.
While he was dying, his executioners gambled for his garments, the only property he had on earth.
When he was dead, he was laid in a borrowed grave, through the pity of a friend.

Twenty centuries have come and gone, and today he is the central figure of the human race.
I am well within the mark when I say that all the armies that ever marched, all the navies that ever sailed, all the parliaments that ever sat, all the kings that ever reigned–put together–have not affected the life of man on this earth as much as that one, solitary life.*

*Attributed to James Allen Francis. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments