
പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനും ഗായകനുമായിരുന്ന
പാസ്റ്റർ ഭക്തവത്സലൻ നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു.
ബാംഗളൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന “ഇന്ത്യാ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റി”ൻ്റെ ദേശീയ സംഗീതവിഭാഗമായ “ഹാർട്ട് ബീറ്റ്സി”ൻ്റെ ഡയറക്ടറായിരുന്നു അദ്ദേഹം. 74 വയസ്സായിരുന്നു. ഭാര്യ: ബീന. മക്കൾ: ബിബിൻ, ബിനി, ബെഞ്ചി.
സാൽവേഷൻ ആർമിയുടെ പ്രവർത്തനത്തിലൂടെയാണ് ഭക്തവത്സലൻ്റെ മാതാപിതാക്കൾ പുലിമുഖത്ത് മത്തായി – ഏലിയാമ്മ ദമ്പതികൾ ക്രിസ്തുവിശ്വാസത്തിലേക്കു കടന്നുവരുന്നത്. ആലുവയിൽ ജനിച്ച ഭക്തവത്സലൻ കുന്നംകുളത്തിനടുത്ത് പഴഞ്ഞിയിലാണ് വളർന്നത്. അവിടെനിന്നും ബാംഗളൂരിലെത്തി അദ്ദേഹം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായി, പിന്നീട് അവിടെ സ്ഥിരതാമസമാക്കി.
കേരളത്തിലെ കോളജ് കാമ്പസുകളെ കേന്ദ്രീകരിച്ച്, സംഗീത സാന്ദ്രമായ അന്തരീക്ഷത്തിൽ സുവിശേഷ പ്രചാരണമായിരുന്നു കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ പ്രവർത്തന രീതി. ഇതിലേക്കു വേണ്ട ഗാനങ്ങൾ എഴുതിയും സംഗീതം നൽകിയും പല ഗാനങ്ങളും പാടിയതും പാസ്റ്റർ ഭക്തവത്സനായിരുന്നു. ഹാർട്ട് ബീറ്റ്സ് ഗായകസംഘം ഇന്ത്യയിലുടനീളം സഞ്ചരിച്ചു യുവജനങ്ങളിലേക്കു സുവിശേഷ സന്ദേശം പകർന്നു നൽകി. “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മണ്മയമാമീലോകം”, എന്നു തുടങ്ങിയ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ ഏറെ പ്രസിദ്ധമാണ്.
ക്രൈസ്തവ കൈരളിയേ സംഗീത ശുശ്രൂഷയിലൂടെ ധന്യമാക്കായ പാസ്റ്റർ ഭക്തവത്സൻ്റ ആത്മാവിന് ആദരാഞ്ജലികളോടെ നിത്യശാന്തി നേരുന്നു!
(പാസ്റ്റർ ഭക്തവത്സലൻ എഴുതി സംഗീതം നൽകിയ ഗാനങ്ങളുടെ ലിങ്ക് കമൻ്റ് ബോക്സിൽ)
See Insights
All reactions:
63You, Mathews Mathew, Joys Kollethu and 60 others